ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാല്‍ ഫൈനലില്‍; റയല്‍-അല്‍ അഹ്‌ലി സെമി ഇന്ന്

അല്‍ ഹിലാലിനായി സൗദി താരം സലീം അല്‍ ദൗസരി ഇരട്ട ഗോള്‍ നേടി.

Update: 2023-02-08 06:50 GMT


റിയാദ്: ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് സൗദി പ്രൊ ലീഗ് വമ്പന്‍മാരായ അല്‍ ഹിലാല്‍. സെമിയില്‍ ബ്രസീലിയന്‍ പ്രമുഖരായ ഫ്‌ളമെംഗോയെ 3-2ന് പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ ഫൈനലില്‍ പ്രവേശിച്ചത്. അല്‍ ഹിലാലിനായി സൗദി താരം സലീം അല്‍ ദൗസരി ഇരട്ട ഗോള്‍ നേടി. അര്‍ജന്റീനന്‍ താരം ലൂസിയാനോ വിയെറ്റോയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യമായാണ് ഒരു സൗദി അറേബ്യന്‍ ക്ലബ്ബ് ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.


 ഇന്ന് രാത്രി 12.30ന് നടക്കുന്ന മറ്റൊരു സെമിയില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലിയെ നേരിടും. ശനിയാഴ്ചയാണ് ഫൈനല്‍ അരങ്ങേറുക. റയല്‍-അല്‍ അഹ്‌ലി മല്‍സരത്തിലെ വിജയികള്‍ അല്‍ ഹിലാലുമായി ഏറ്റുമുട്ടും.





 


 




 


 





Similar News