കൂടുതല്‍ അസിസ്റ്റുകള്‍; മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് സെര്‍ബിയന്‍ താരം

അയാകസ് താരമായ ദുസന്‍ ഈ കലണ്ടര്‍ വര്‍ഷം 37 അസിസ്റ്റുകളാണ് നേടിയത്.

Update: 2021-12-25 14:57 GMT


ആംസ്റ്റര്‍ഡാം: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റ് നേടിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ റെക്കോഡ് മറികടന്ന് സെര്‍ബിയന്‍ താരം ദുസന്‍ ടാഡിക്.2011ല്‍ മെസ്സി തീര്‍ത്ത റെക്കോഡാണ് ഡച്ച് ഫുട്‌ബോള്‍ ലീഗില്‍ താരം തകര്‍ത്തത്.36 അസിസ്റ്റുകളാണ് അര്‍ജന്റീനന്‍ താരം കരസ്ഥമാക്കിയത്. അയാകസ് താരമായ ദുസന്‍ ഈ കലണ്ടര്‍ വര്‍ഷം 37 അസിസ്റ്റുകളാണ് നേടിയത്. അയാക്‌സ് ക്ലബ്ബ് ട്വിറ്ററിലൂടെയാണ് ലോകത്ത് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോഡ് ദുസന്റെ പേരിലെന്ന വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ നിലവില്‍ പിഎസ്ജിയ്ക്കായി കളിക്കുന്ന മെസ്സി 40 അസിസ്റ്റുകളാണ് 2011ല്‍ നേടിയതെന്ന പോസ്റ്റും ട്വിറ്ററില്‍ പ്രതൃക്ഷപ്പെട്ടിട്ടുണ്ട്. 2011ല്‍ മെസ്സി കളിച്ച രണ്ട് സൗഹൃദമല്‍സരങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മെസ്സിയുടെ അസിസ്റ്റ് 40 എന്നാണ് മെസ്സി ഫാന്‍സിന്റെ പോസ്റ്റില്‍ കുറിച്ചത്.




Tags:    

Similar News