എഐഎഫ്എഫ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍; മനീഷാ കല്യാണും ഛേത്രിയും അര്‍ഹര്‍

മനീഷാ കല്യാണ്‍ ഗോകുലം കേരളയ്ക്കായും തകര്‍പ്പന്‍ പ്രകടനമായിരുന്നു.

Update: 2022-08-09 14:43 GMT


മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സുനില്‍ ഛേത്രിയും മനീഷാ കല്യാണും അര്‍ഹരായി. ഏഴാം തവണയാണ് സുനില്‍ ഛേത്രി ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. അന്താരാഷ്ട്ര താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്.സാഫ് കപ്പില്‍ താരം ടോപ് സ്‌കോറര്‍ (5) ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എമര്‍ജിങ് താരമായിരുന്ന മനീഷാ കല്യാണ്‍.ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മനീഷാ കല്യാണ്‍ ഗോകുലം കേരളയ്ക്കായും തകര്‍പ്പന്‍ പ്രകടനമായിരുന്നു. നിലവില്‍ സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ അപ്പോലോണിന് വേണ്ടി കളിക്കുന്നു.




Tags: