ഇഗോര്‍ സ്റ്റിമാച്ച് കരാര്‍ പുതുക്കി

രണ്ട് വര്‍ഷത്തെ കരാറിന് ശേഷം 2021ല്‍ വീണ്ടും കരാര്‍ പുതുക്കിയത്.

Update: 2022-09-18 15:23 GMT


മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാച്ച് കരാര്‍ പുതുക്കി. അടുത്ത വര്‍ഷത്തെ എഎഫ്‌സി ഏഷ്യന്‍ കപ്പ് വരെയാണ് കരാര്‍ പുതുക്കിയത്. ഇന്ന് നടന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മീറ്റിങിന് ശേഷമാണ് തീരുമാനം. ഇതിഹാസ താരം ഐഎം വിജയന്‍ അടങ്ങിയ കമ്മിറ്റിയാണ് സ്റ്റിമാച്ചിന്റെ കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്. 2019ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റത്. രണ്ട് വര്‍ഷത്തെ കരാറിന് ശേഷം 2021ല്‍ വീണ്ടും കരാര്‍ പുതുക്കിയത്.




Tags:    

Similar News