ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; കാണികള്‍ക്കും പ്രവേശനം

24 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് നല്‍കണം.

Update: 2022-03-12 14:02 GMT


പനാജി: ഈ മാസം 20ന് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റാഡാണ് ഇക്കാര്യം പുറത്ത് വിട്ടത്. BookMyShow.com എന്ന വെബ്‌സൈറ്റിലാണ് ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനായി നടക്കുക.ഫൈനലില്‍ 100 ശതമാനം കാണികള്‍ക്കും പ്രവേശനം നല്‍കും.ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐഎസ്എല്‍ ഫൈനലിന് കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക.അല്ലാത്ത പക്ഷം 24 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് നല്‍കണം.




Tags:    

Similar News