ആഫ്‌ക്കോണ്‍; ചാംപ്യന്‍മാര്‍ക്ക് സമനില; നൈജീരിയയോട് തോല്‍വി വഴങ്ങി ഈജിപ്ത്

Update: 2022-01-12 12:33 GMT


യോണ്ടെ: ആഫ്രിക്ക കപ്പ ഓഫ് നേഷന്‍സില്‍ നിലവിലെ ചാംപ്യന്‍മാരായ അള്‍ജീരിയക്ക് സമനില.ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സിയേറാ ലിയോണെ ഗോള്‍ രഹിത സമനിലയിലാണ് അള്‍ജീരിയയെ പിടിച്ചുകെട്ടിയത്.



 ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ഈജിപ്തിനെ തോല്‍പ്പിച്ച് നൈജീരിയ. എതിരില്ലാത്ത ഒരു ഗോളിനാണ് നൈജീരിയയുടെ ജയം. ഇഹാനാച്ചോ 30ാം മിനിറ്റിലാണ് നൈജീരിയയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ സുഡാനെ ഗുനിയാ ബിസു ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങള്‍ക്കായി ഐവറി കോസ്റ്റ്, ടുണീഷ്യ, ഗാബിയ എന്നിവര്‍ ഇറങ്ങും.




Tags: