ആഫ്‌ക്കോണ്‍ 2022; കാമറൂണ്‍ ജയത്തോടെ തുടങ്ങി; മെന്‍ഡിക്കും കൗലിബേയ്ക്കും കൊവിഡ്

അതിനിടെ ഇന്ന് സിബാബ് വെയ്ക്കിതേരേ ഇറങ്ങുന്ന കരുത്തന്‍മാരായ സെനഗലിന് വന്‍ തിരിച്ചടി.

Update: 2022-01-10 02:45 GMT


അഡിസ് അഡാബാ: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണ്ണമെന്റിന് കാമറൂണില്‍ തുടക്കമായി. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ കാമറൂണ്‍ ബുര്‍ക്കിനാ ഫസോയെ 2-1ന് പരാജയപ്പെടുത്തി. രണ്ടാം മല്‍സരത്തില്‍ കപ്പേ വെര്‍ഡെയ്‌ക്കെതിരായ മല്‍സരത്തില്‍ എത്യോപിയ ഒരു ഗോളിന്റെ തോല്‍വി വഴങ്ങി.


അതിനിടെ ഇന്ന് സിബാബ് വെയ്ക്കിതേരേ ഇറങ്ങുന്ന കരുത്തന്‍മാരായ സെനഗലിന് വന്‍ തിരിച്ചടി. സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി(ചെല്‍സി), ഡിഫന്‍ഡര്‍ കൗലിബേ(നപ്പോളി) എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് തവണ ആഫ്‌ക്കോണ്‍ കിരീടം നഷ്ടപ്പെട്ട സെനഗല്‍ ഇത്തവണ അത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്.




Tags: