എഎഫ്‌സി കപ്പ്; അബാനി ധാക്കയെ വീഴ്ത്തി എടികെ ഗ്രൂപ്പ് സ്റ്റേജിലേക്ക്

ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് ഡേവിഡ് വില്ല്യംസിന്റെ ഹാട്രിക്കാണ് എടികെയ്ക്ക് വന്‍ ജയമൊരുക്കിയത്.

Update: 2022-04-19 17:18 GMT


കൊല്‍ക്കത്ത: എഎഫ്‌സി പ്ലേ ഓഫ് മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാന് വന്‍ ജയം.ബംഗ്ലാദേശ് ക്ലബ്ബ് അബാനി ധാക്കയെ 3-1നാണ് എടികെ പരാജയപ്പെടുത്തിയത്. ജയത്തോടെ എടികെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് ഡേവിഡ് വില്ല്യംസിന്റെ ഹാട്രിക്കാണ് എടികെയ്ക്ക് വന്‍ ജയമൊരുക്കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്‌റ്റേഡിയത്തില്‍ 32000 വരുന്ന ആരാധക പിന്തുണയിലാണ് എടികെയുടെ ജയം.



 




Tags:    

Similar News