എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; മുംബൈ സിറ്റിയുടെ ആദ്യ മല്‍സരം റിയാദില്‍

ഏപ്രില്‍ ഏഴ് മുതല്‍ 27 വരെയാണ് മല്‍സരങ്ങള്‍.

Update: 2022-03-03 12:33 GMT


റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം ഏപ്രില്‍ ആദ്യം റിയാദില്‍ ആരംഭിക്കും.ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങളാണ് റിയാദില്‍ അരങ്ങേറുക. ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗിനായി യോഗ്യത നേടിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മുംബൈ എഫ്‌സിയും ഗ്രൂപ്പ് ബിയിലാണ് അണിനിരക്കുന്നത്. മുംബൈ സിറ്റിക്ക് പുറമെ, യുഎഇയുടെ അല്‍ ജസീറാ, സൗദി അറേബ്യയുടെ അല്‍ ഷഹബാബ്, മൂന്ന് തവണ എഎഫ്‌സി കപ്പ് നേടിയ എയര്‍ ഫോഴ്‌സ് ക്ലബ്ബ് ഓഫ് ഇറാഖ് എന്നിവരും ഗ്രൂപ്പിലുണ്ട്.വെസ്റ്റ് സോണിലെ നാല് ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കും സൗദിയാണ് വേദിയാവുക. ഏപ്രില്‍ ഏഴ് മുതല്‍ 27 വരെയാണ് മല്‍സരങ്ങള്‍.


Tags:    

Similar News