ഏഷ്യന്‍ കപ്പ് യോഗ്യത; ഇവര്‍ ഇന്ത്യയുടെ എതിരാളികള്‍

ഇന്ത്യയും ചൈനയുമടക്കം ആറ് രാജ്യങ്ങള്‍ യോഗ്യതമല്‍സരങ്ങള്‍ക്ക് വേദിയാവും.

Update: 2022-02-24 15:07 GMT


മുംബൈ: അടുത്ത വര്‍ഷം ചൈനയില്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് ഇടം നേടിയത്. ഹോംകോങ്, അഫ്ഗാനിസ്താന്‍, കംമ്പോഡിയാ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികള്‍. 24 ടീമുകള്‍ ആറു ഗ്രൂപ്പുകളിലായി അണിനിരക്കും.ജൂണിലാണ് യോഗ്യതാ മല്‍സരങ്ങള്‍ അരങ്ങേറുക. ഇന്ത്യയും ചൈനയുമടക്കം ആറ് രാജ്യങ്ങള്‍ യോഗ്യതമല്‍സരങ്ങള്‍ക്ക് വേദിയാവും.




Tags: