മകള്‍ മരണപ്പെട്ട വാര്‍ത്ത പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ

ഒരിക്കലും പരാജയം സമ്മതിക്കരുതെന്നാണ് മകള്‍ പഠിപ്പിച്ച പാഠം-ലൂണ ഇന്‍സ്റ്റയില്‍ കുറിച്ചു.

Update: 2022-07-04 07:52 GMT

മൊന്റേവീഡിയോ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉറുഗ്വെ താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ മരണപ്പെട്ടു. മകളുടെ മരണവാര്‍ത്ത ലൂണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ആറ് വയസ്സുകരായി മകള്‍ ഏപ്രില്‍ ഒമ്പതിനാണ് മരണപ്പെട്ടത്.സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തിന് മകള്‍ അടിമപ്പെട്ടിരുന്നു. മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെയുണ്ടാവും. ഒരിക്കലും പരാജയം സമ്മതിക്കരുതെന്നാണ് മകള്‍ പഠിപ്പിച്ച പാഠം-ലൂണ ഇന്‍സ്റ്റയില്‍ കുറിച്ചു.




Tags: