അല്‍ രിഹ്‌ല; ഖത്തര്‍ ലോകകപ്പിന്റെ ഔദ്ദ്യോഗിക പന്ത്

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ഗ്രൂപ്പുകള്‍ നാളെ രാത്രി എട്ട് മണിക്ക് പുറത്ത് വിടും.

Update: 2022-03-31 14:51 GMT


ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്ദ്യോഗിക പന്ത് പുറത്തിറക്കി.അല്‍ രിഹ്‌ല എന്നാണ് പന്തിന്റെ പേര്. അല്‍ രിഹ്‌ല എന്നാല്‍ യാത്ര, സഞ്ചാരം എന്നാണ് അര്‍ത്ഥം. അഡിഡാസ് ആണ് പന്തിന്റെ നിര്‍മ്മാതാക്കള്‍. ഖത്തറിന്റെ ദേശീയ പൈതൃകവും സംസ്‌കാരവും പതാകയുടെ നിറവും പന്തില്‍ കാണാം. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയുള്ള പന്ത് എന്ന സവിശേഷതയാണ് അല്‍ രിഹ്‌ലയ്ക്കുള്ളത്. തുടര്‍ച്ചയായ 14ാം ലോകകപ്പിലാണ് അഡിഡാസ് പന്ത് നിര്‍മ്മാണം നടത്തുന്നത്.ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ഗ്രൂപ്പുകള്‍ നാളെ രാത്രി എട്ട് മണിക്ക് പുറത്ത് വിടും.




Tags:    

Similar News