ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കം; മിലാന്‍ ക്ലബ്ബുകള്‍ ജയത്തോടെ തുടങ്ങി

സംമ്പഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് അറ്റ്‌ലാന്റ പരാജയപ്പെടുത്തി.

Update: 2022-08-14 04:46 GMT




മിലാന്‍:ഇറ്റാലിയന്‍ സീരി എയുടെ പുതിയ സീസണിന് തുടക്കമായി. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ എ സി മിലാന്‍ ജയത്തോടെ തുടങ്ങി. ഉഡിനീസിനെതിരേ 4-2ന്റെ ജയമാണ് മിലാന്‍ നേടിയത്. ഹെര്‍ണാണ്ടസ്, റെബിക്ക് (ഡബിള്‍),ഡയസ്സ് എന്നിവരാണ് എസി മിലാന്റെ സ്‌കോറര്‍മാര്‍.


മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ലീസിനെതിരേ 2-1ന്റെ ജയം നേടി. ക്ലബ്ബിലേക്ക് വീണ്ടും തിരിച്ചെത്തിയ റൊമേലു ലൂക്കാക്കു മിലാനായി സ്‌കോര്‍ ചെയ്തു. രണ്ടാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍. രണ്ടാം ഗോള്‍ ഡംഫ്രിസിന്റെ വക ഇഞ്ചുറി ടൈമിലായിരുന്നു. സംമ്പഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് അറ്റ്‌ലാന്റ പരാജയപ്പെടുത്തി.




Tags:    

Similar News