സീരി എയില്‍ കിരീട പ്രതീക്ഷ സജീവമാക്കി മിലാന്‍

മല്‍സരത്തിനിടെ റഫറിയുമായി കയര്‍ത്തതിന് ഇബ്രാഹിമോവിച്ചിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

Update: 2021-04-11 02:23 GMT

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പ്രതീക്ഷയില്‍ എസി മിലാന്‍ കുതിക്കുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ പാര്‍മയെ 3-1ന് തോല്‍പ്പിച്ചാണ് മിലാന്‍ രണ്ടാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചത്. മിലാന് 63 പോയിന്റാണുള്ളത്. ഒന്നാമതുള്ള ഇന്റര്‍മിലാന് 71 പോയിന്റാണുള്ളത്. മിലാനായി ഇബ്രാഹിമോവിച്ച്, ഹെന്‍നാഡസ്, ഡലോട്ട് എന്നിവര്‍ ഗോള്‍ നേടി. മല്‍സരത്തിനിടെ റഫറിയുമായി കയര്‍ത്തതിന് ഇബ്രാഹിമോവിച്ചിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.


ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ കാഗ്ലിയാരിയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ യുവന്റസ് ജിനോയെയും നപ്പോളി സംമ്പഡോറിയെയും നേരിടും. 59 പോയിന്റുമായാണ് യുവന്റസ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തുടര്‍ മല്‍സരങ്ങള്‍ ജയിച്ചാലും യുവന്റസിന് ഇക്കുറി കിരീടം നേട്ടം അസാധ്യമാവും.




Tags:    

Similar News