ചിലിയുടെ പരാതി തള്ളി; ഇക്വഡോര്‍ തന്നെ ലോകകപ്പ് കളിക്കും

ചിലിക്കോ റാങ്കിങ് അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്ന് ഇറ്റലിക്കോ ലോകകപ്പ് കളിക്കാമെന്ന മോഹം അവസാനിച്ചു.

Update: 2022-06-10 18:17 GMT

സൂറിച്ച്: കൊളംബിയന്‍ താരത്തെ അനധികൃതമായി ടീമില്‍ കളിപ്പിച്ച ഇക്വഡോറിനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന ചിലിയുടെ പരാതി ഫിഫ തള്ളി. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ ഇക്വഡോര്‍ കളിക്കും. കൊളംബിയയില്‍ ജനിച്ച ബയോണ്‍ കാസ്റ്റിലോ ഇക്വഡോറിനായി കളിച്ചത് തെറ്റായ രേഖകളിലൂടെ ആയിരുന്നുവെന്നാണ് ചിലിയുടെ പരാതി. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടത്തിയ ഫിഫ പരാതി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടി തള്ളുകയായിരുന്നു. ഇതോടെ ഇക്വഡോറിന് വിലക്ക് വന്നാല്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ചിലിക്കോ റാങ്കിങ് അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്ന് ഇറ്റലിക്കോ ലോകകപ്പ് കളിക്കാമെന്ന മോഹം അവസാനിച്ചു.




Tags:    

Similar News