ഫിഫയുടെ ലോക ഫുട്ബോളര്; പ്രഖ്യാപനം ഇന്ന് രാത്രി
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് പ്രഖ്യാപനമുണ്ടാവുക. രാത്രി 12 മണിയോടെ വിജയിയെ പ്രഖ്യാപിക്കും.
റോം: ഫിഫയുടെ മികച്ച ലോക ഫുട്ബോളര് പ്രഖ്യാപനം ഇന്ന് രാത്രി ഇറ്റലിയില്‍ നടക്കും. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് പ്രഖ്യാപനമുണ്ടാവുക. രാത്രി 12 മണിയോടെ വിജയിയെ പ്രഖ്യാപിക്കും. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി എന്നിവര്‍ തമ്മിലാണ് മല്‍സരം.
മികച്ച വനിതാ താരം, മികച്ച പുരുഷവനിതാ പരിശീലകര്‍, ഗോള്‍ കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം, ഫാന്‍ പുരസ്കാരം എന്നിവയും ഇന്ന് പ്രഖ്യാപിക്കും. മികച്ച യൂറോപ്യന്‍ ഫുട്ബോളറായി വിര്‍ജില്‍ വാന്‍ ഡെക്കിനെ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരത്തിനുള്ള നോമിനേഷനില്‍ മുന്നിലുള്ളത്.