രക്ഷകനായി അഗ്യൂറ; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ജയം

Update: 2020-01-22 05:52 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രക്ഷകനായി അഗ്യൂറ. ഷെഫീല്‍ഡ് യുനൈറ്റഡിനെതിരേ ഒരു ഗോള്‍ വിജയമാണ് സിറ്റി നേടിയത്. പകരക്കാരനായെത്തിയ സെര്‍ജിയോ അഗ്യുറയാണ് 73ാം മിനിറ്റില്‍ സിറ്റിയുടെ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഗബ്രിയേല്‍ ജീസുസ് സിറ്റിയുടെ ഒരു ഗോള്‍(പെനാല്‍റ്റിയിലൂടെ) നഷ്ടപ്പെടുത്തി. മല്‍സരത്തിലുടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലീഗില്‍ ഏഴാം സ്ഥാനത്താണ് ഷെഫ് യുനൈറ്റഡ്. ജയത്തോടെ സിറ്റിക്ക് 51 പോയിന്റാണുള്ളത്.

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ചെല്‍സിയെ 2-2ന് പിടിച്ചുകെട്ടി. മല്‍സരത്തില്‍ ചെല്‍സിയാണ് ആദ്യം ലീഡ് നേടിയത്. ജോര്‍ജ്ജീനോ, അസപില്‍ക്യൂറ്റാ എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. മാര്‍ട്ടിനെല്ലി, ബെല്ലാറിന്‍ എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. മറ്റ് മല്‍സരങ്ങളില്‍ സത്താംപ്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ 2-0ത്തിന് തോല്‍പ്പിച്ചു. ബ്രിങ്ടണെ ബേണ്‍മൗത്ത് 3-1നും തോല്‍പ്പിച്ചു. 


Similar News