സഹല്‍ അബ്ദുല്‍ സമദിന് വിലക്ക്

സഹലിനെ നീലേശ്വരത്ത് ഇറങ്ങുന്നതില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വിലക്കിയതാണെന്ന് നീലേശ്വരം സെവന്‍സ് അധികൃതര്‍ അറിയിച്ചു.

Update: 2018-12-28 10:30 GMT

നീലേശ്വരം: സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്ന് സഹല്‍ അബ്ദുല്‍ സമദിന് വിലക്ക്. ഇന്നലെ നീലേശ്വരം സെവന്‍സില്‍ ആയിരുന്നു സഹല്‍ അബ്ദുല്‍ സമദ് കളിക്കാനിരുന്നത്. പക്ഷെ സഹല്‍ കളിക്കുന്നുവെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്നതോടെ സഹല്‍ സെവന്‍സ് കളിയില്‍ നിന്ന് പിന്മാറുകയായിരുന്നു. സഹലിനെ നീലേശ്വരത്ത് ഇറങ്ങുന്നതില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വിലക്കിയതാണെന്ന് നീലേശ്വരം സെവന്‍സ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണില്‍ അനസ് എടത്തൊടിക, ആഷിക്ജ് കുരുണിയന്‍, സക്കീര്‍ എന്നിവര്‍ സെവന്‍സ് കളിക്കാന്‍ ഇറങ്ങിയത് വലിയ വിവാദമായിരുന്നു.




Tags: