ഇസ്താംബൂള്‍: ആവേശകരമായ സൂപ്പര്‍കപ്പ് ഫൈനലില്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ലിവര്‍പൂള്‍ സൂപ്പര്‍കപ്പ് സ്വന്തമാക്കി. 2-2 സമനിലയിലായ മല്‍സരത്തില്‍ ഷൂട്ടൗട്ടില്‍ 5-4നാണ് ഇംഗ്ലിഷ് ക്ലബ്ബിന്റെ ജയം. മല്‍സരത്തിലുടനീളം മികച്ച പ്രതിരോധമാണ് ചെല്‍സി സൃഷ്ടിച്ചത്.
ജയം ചെല്സിക്കൊപ്പമെന്ന് തോന്നിച്ച മല്‍സരത്തില്‍ ഷൂട്ടൗട്ടില്‍ റ്റാമി അബ്രഹാം മിസ്സാക്കിയ കിക്കാണ് ചെല്‍സിയെ തോല്‍വിയിലേക്ക് നയിച്ചത്. ജിറൗഡിലൂടെ (36) ചെല്‍സിയാണ് മുന്നിലെത്തിയത്. തുടര്‍ന്ന് 48ാം മിനിറ്റില്‍ ലിവര്‍പൂള്‍ മാനെയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് എക്സ്ട്രാടൈമില് 95ാം മിനിറ്റില്‍ മാനെ വീണ്ടും സ്കോര്‍ ചെയ്തു. എന്നാല്‍ 101ാം മിനിറ്റില്‍ ജോര്ജിഞ്ഞോയിലൂടെ ചെല്‍സി വീണ്ടും സമനില പിടിച്ചു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ അഞ്ച് കിക്കും ഗോളാക്കിയപ്പോള്‍ ചെല്‍സിക്ക് ഒരു കിക്ക് നഷ്ടപ്പെടുകയായിരുന്നു.