സൗദി ഉടമസ്ഥതയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ക്ലബ്

സൗദി അറേബ്യയിലെ അബ്ദുല്ല ബിന്‍ മുസ്അദ് ബിന്‍ അബ്ദുല്‍അസീസ് രാജകുമാരനാണ് യുനൈറ്റഡ് വേള്‍ഡിന്റെ ഉടമ.

Update: 2020-10-13 18:00 GMT

കോഴിക്കോട്: സൗദി ഉടമസ്ഥതയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ക്ലബ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആദ്യമായി കേരളത്തിലെ ഒരു ടീമിനെ ഏറ്റെടുക്കുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഷെഫീല്‍ഡ് യുനൈറ്റഡിന്റെ ഉടമകളായ യുനൈറ്റഡ് വേള്‍ഡ് കോഴിക്കോട്ടെ ക്വാര്‍ട്‌സ് എഫ്സി ഏറ്റെടുക്കാന്‍ ധാരണയിലെത്തിയതായി മലയാളം ന്യൂസ് ( ജിദ്ദ ) ദിനപത്രം റിപോർട്ട് ചെയ്യുന്നു.

സൗദി അറേബ്യയിലെ അബ്ദുല്ല ബിന്‍ മുസ്അദ് ബിന്‍ അബ്ദുല്‍അസീസ് രാജകുമാരനാണ് യുനൈറ്റഡ് വേള്‍ഡിന്റെ ഉടമ. ഷെഫീല്‍ഡ് യുനൈറ്റഡിന് പുറമെ ബെല്‍ജിയന്‍ പ്രൊഫഷനല്‍ ലീഗില്‍ കളിക്കുന്ന കെ ബീര്‍ഷോട്, യുഎഇ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന അല്‍ഹിലാല്‍ യുനൈറ്റഡ് എന്നിവയും ഇപ്പോള്‍ യുനൈറ്റഡ് ഗ്രൂപ്പിന്റെ കീഴിലുണ്ട്. എഫ്സി കേരളാ യുനൈറ്റഡ് എന്ന് പേരു മാറുന്ന ക്വാര്‍ട്‌സ് എഫ്സി അവരുടെ നാലാമത്തെ ടീമാവും. 

Similar News