ആന്‍ഫീല്‍ഡ്: കഴിഞ്ഞ ദിവസമാണ് 28കാരനായ പോര്‍ച്ചുഗല്‍ ഫോര്‍വേഡ് ഡീഗോ ജോട്ട കാറപകടത്തില്‍ മരണപ്പെട്ടത്. ലിവര്‍പൂള്‍ മുന്നേറ്റക്കാരന്റെ കരിയറിലെ നേട്ടങ്ങളുടെ ആഘോഷം ചിത്രങ്ങളിലൂടെ.
ചാംപ്യന്‍സ് ലീഗിലെ ഡീഗോ ജോട്ടയുടെ ആദ്യ ഗോള്‍. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ജോട്ട ലോണില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടയ്ക്കായി കളിച്ചിരുന്നു. ആ വര്‍ഷത്തെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തിലാണ് ഡിഗോ ജോട്ട സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ 5-0ത്തിന് പോര്‍ട്ടോ വിജയിച്ചു.
2018ല്‍ വോള്‍വ്‌സിലെത്തിയ താരം ലെസ്റ്റര്‍ സിറ്റിക്കെതിരേ ഹാട്രിക്ക് നേടി. 4-3ന്റെ ജയമാണ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെതിരേ നേടിയത്.
മാര്‍ച്ച് 2019ല്‍ വോള്‍വ്‌സ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം എഫ് എ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് വോള്‍വ്‌സിന്റെ ജയം. ജോട്ടയുടെ ഗോളിലാണ് വോള്‍വ്‌സ് ഈ ജയം സ്വന്തമാക്കിയത്.
2019 ഡിസംബറില്‍ ബെസ്റ്റിക്കാസിനെതിരായ മല്‍സരത്തിലെ ജയത്തോടെ വോള്‍വ്‌സ് യൂറോപ്പാ ലീഗിലേക്ക് യോഗ്യത നേടിയിരുന്നു. സബസ്റ്റിറ്റിയൂട്ടായി ഇറങ്ങി വെറും 11 മിനിറ്റില്‍ ഹാട്രിക്ക് നേടിയാണ് ജോട്ട ടീമിന്റെ വിജയനായകനായത്.
2020 യൂറോ യോഗ്യതാ മല്‍സരത്തില്‍ ലിത്വാനിയക്കെതിരേയുള്ള ജോട്ടയുടെ പോര്‍ച്ചുഗലിനായുള്ള അരങ്ങേറ്റം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സബ്ബായാണ് താരം ഗ്രൗണ്ടിലിറങ്ങിയത്. 22ാം വയസ്സിലാണ് താരത്തിന്റെ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. 2019ല്‍ യുവേഫാ നേഷന്‍സ് ലീഗ് നേടിയ ടീമില്‍ താരം അംഗമായിരുന്നെങ്കിലും ടീമിനായി അരങ്ങേറിയിട്ടില്ലായിരുന്നു.
വോള്‍വ്‌സില്‍ നിന്ന് 2020ലാണ് ജോട്ട ലിവര്‍പൂളിലെത്തുന്നത്. ആഴ്‌സണലിനെതിരേ ആയിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ മല്‍സരത്തില്‍ താരം ഗോള്‍ നേടി. 3-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്.
2020ല്‍ ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ ജോട്ട ഹാട്രിക്ക് നേടി.
2021ല്‍ ആഴ്‌സണലിനെതിരായ ജോട്ടയുടെ ഗോള്‍ നേട്ടം.
എവര്‍ട്ടണിനെതിരായ ഡെര്‍ബി ജയം. ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്ത ജോട്ടയുടെ ആഹ്ലാദം.
രണ്ട് ഗോളിന് പിറകില്‍ നിന്ന് ശേഷം ലിവര്‍പൂളിന്റെ ലെസ്റ്ററിനെതിരായ കാരബാവോ കപ്പ് സെമിയിലെ ജയം. ജോട്ടയുടെ സ്‌കോറിങ്.
2022ല്‍ കാരബാവോ കപ്പ് സെമിയില്‍ ആഴ്‌സണലിനെതിരേ ഇരട്ട ഗോള്‍ നേടി ജോട്ട ലിവര്‍പൂളിനെ ആറ് വര്‍ഷത്തിന് ശേഷം ഫൈനലില്‍ എത്തിച്ചു.
ചെല്‍സിയെ വീഴ്ത്തി 2022 എഫ് എ കപ്പ് കിരീടം സ്വന്തമാക്കി ലിവര്‍പൂള്‍.പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ജോട്ടയുടെ ആഹ്ലാദം.
ലിവര്‍പൂളിനായുള്ള ജോട്ടയുടെ അവസാന ഗോള്‍ 2025 ഏപ്രിലില്‍ എവര്‍ട്ടണെതിരേ ആയിരുന്നു.
2024-25 സീസണിലെ ലിവര്‍പൂളിന്റെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം.
സ്‌പെയിനിനെ വീഴ്ത്തി യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിനായി നേടിയ ജോട്ട

