മുന്‍ പാക് താരം സഹീര്‍ അബ്ബാസിന്റെ നില ഗുരുതരം

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 459 മല്‍സരങ്ങളില്‍ നിന്ന് 108 സെഞ്ചുറികള്‍ അടക്കം 34,843 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Update: 2022-06-22 09:50 GMT

ലണ്ടന്‍: പാകിസ്താന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ സഹീര്‍ അബ്ബാസിന്റെ നില ഗുരുതരം. കൊവിഡ് ബാധയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായ അബ്ബാസ് നിലവില്‍ ലണ്ടനില്‍ ചികില്‍സയിലാണ്. 74കാരനായ അബ്ബാസ് ദുബായില്‍ നിന്നാണ് രോഗത്തെ തുടര്‍ന്ന് ലണ്ടനിലെത്തിയത്. നിലവില്‍ ഓക്‌സിജന്റെ സഹായത്തോടെ ഐസിയുവില്‍ ആണ്. പാക് താരം ന്യൂമോണിയാ രോഗത്തിനും അടിമപ്പെട്ടിട്ടുണ്ട്.



1969ലാണ് അബ്ബാസ് പാകിസ്താനായി അരങ്ങേറ്റം കുറിച്ചത്. 72 ടെസ്റ്റില്‍ നിന്ന് 5062 റണ്‍സും 62 ഏകദിനത്തില്‍ നിന്നായി 2572 റണ്‍സും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 459 മല്‍സരങ്ങളില്‍ നിന്ന് 108 സെഞ്ചുറികള്‍ അടക്കം 34,843 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.


Tags: