രോഹിത്ത് ശര്‍മ്മയെ പരിഹസിച്ച് യോഗ്‌രാജ് സിങ്; 'മോനെ രോഹിതേ, നീ നാലുപേരെ ചുമന്ന് ദിവസവും 10 കിലോമീറ്റര്‍ ഓടിയാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാം'
മുംബൈ: ട്വന്റി-20, ടെസ്റ്റ് എന്നീ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നിലവില്‍ ഏകദിനത്തില്‍ ശ്രദ്ധ ചിലത്തുകയാണ്. 2027 ഏകദിന ലോകകപ്പ് നേടുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ അത്രയും വര്‍ഷം താരത്തെ ഉള്‍പെടുത്താന്‍ ബിസിസിഐ ഉദ്ദേശിക്കുന്നില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപോട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ രോഹിത് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ് രംഗത്തെത്തിയിരിക്കുകയാണ്. ശരിയായ ഫിറ്റ്‌നസ് ചര്യകള്‍ പിന്തുടര്‍ന്നാല്‍ 45ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.
യോഗ്‌രാജ് സിങ് പറയുന്നത് ഇങ്ങനെ, ' നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റര്‍ വീതം രോഹിത് ശര്‍മ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം'' യോഗ്‌രാജ് സിങ് പറഞ്ഞു.