ഭീഷണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ വിവരങ്ങള്‍ ബിസിസിഐക്ക് കൈമാറി വൃദ്ധിമാന്‍ സാഹ

ദിവസങ്ങള്‍ക്ക് മുമ്പ് ബിസിസിഐക്കെതിരേ സാഹ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു

Update: 2022-03-05 14:25 GMT


മുംബൈ:അഭിമുഖം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ വിവരങ്ങള്‍ ബിസിസിഐക്ക് കൈമാറി വൃദ്ധിമാന്‍ സാഹ.നേരത്തെ മാധ്യമപ്രവര്‍ത്തകന്റെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് സാഹ അറിയിച്ചിരുന്നു.എന്നാല്‍ സംഭവത്തില്‍ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സാഹ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിതനായത്.


ദിവസങ്ങള്‍ക്ക് മുമ്പ് ബിസിസിഐക്കെതിരേ സാഹ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.പ്രസിഡന്റ് സൗരവ് ഗാംഗുലി, കോച്ച് രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് സാഹ ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് പരാമര്‍ശിച്ചത്.




Tags: