വനിതാ ലോകകപ്പ് ; ഇന്ത്യന്‍ ടീമില്‍ മിന്നുമണിയില്ല

Update: 2025-08-19 16:29 GMT

മുംബൈ: സെപ്തംബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ഏറെ പ്രതീക്ഷിച്ചിരുന്ന മലയാളി താരം മിന്നുമണിക്ക് ടീമില്‍ ഇടം നേടാന്‍ ആയില്ല. ടീമില്‍ സ്മൃതി മന്ധാനയക്ക് പുറമെ ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്നേഹ് റാണ തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി.ഇടവേളയ്ക്ക് ശേഷം രേണുകാ സിങും ഷെഫാലി വര്‍മ്മയും ടീമില്‍ തിരിച്ചെത്തി.

ഏകദിന ലോകപ്പ് ടീം - ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലിന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരണി, യസ്തിക, ശ്രീ ചരണി (വിക്കറ്റ് കീപ്പര്‍)






Tags: