രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കൂ; പൂജാരയ്ക്കും രഹാനെയ്ക്കും ഗാംഗുലിയുടെ ഉപദേശം

ഇരുവരെയും പുറത്തിരുത്തി പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ ഇതിനോടകം മുന്‍നിര താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Update: 2022-02-03 17:06 GMT


മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ജോഡികളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാ രഹാനെയ്ക്കും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ഉപദേശം. 1-2 വര്‍ഷമാസമായി ഫോം നഷ്ടപ്പെട്ട ഇരുതാരങ്ങളോടും രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാനാണ് ഉപദേശം. ടെസ്റ്റിലെ മികച്ച താരങ്ങളാണ് ഇരുവരും. തുടര്‍ച്ചയായ ഫോമിലായ്മ താരങ്ങളുടെ കരിയറിനെ ബാധിക്കും. ഉടന്‍ ആരംഭിക്കുന്ന രഞ്ജിയില്‍ ഇരുവരും കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗാംഗുലി പറഞ്ഞു. ഇരുവരെയും പുറത്തിരുത്തി പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ ഇതിനോടകം മുന്‍നിര താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇരുതാരങ്ങളുടെയും മോശം പ്രകടനം ഇന്ത്യയ്ക്ക് നിരവധി ടെസ്റ്റുകളില്‍ തിരിച്ചടി ആയിട്ടുണ്ട്.




Tags:    

Similar News