ഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം ഇല്ലെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കും'; വൈറല്‍ പോസ്റ്ററുമായി ആരാധിക
ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ഇത്തവണ ഐപിഎല്‍ കിരീടം നേടിയില്ലെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് ആരാധിക. കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫിലെ പഞ്ചാബ് കിങ്‌സ്-ആര്‍സിബി മല്‍സത്തിനിടെ ഗ്യാലറിയില്‍ നിന്ന് പോസ്റ്ററില്‍ ഇത്തരത്തില്‍ എഴുതിയാണ് ആരാധിക ആര്‍സിബിയെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. പോസ്റ്ററുമായി നില്‍ക്കുന്ന യുവതിയെ ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.
ഐപിഎല്‍ ആരംഭിച്ചതില്‍ പിന്നെ മൂന്നു തവണ ഫൈനലില്‍ കയറിയിട്ടുണ്ടെങ്കിലും ഇതു വരെയും ആര്‍സിബി കിരീടം നേടിയിട്ടില്ല. 9 വര്‍ഷത്തിനു ശേഷം വീണ്ടും ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ആര്‍സിബി.