ഒരോവറില്‍ ഏഴ് സിക്‌സ്; ഋതുരാജ് ഗെയ്ക്ക്‌വാദിന് ലോക റെക്കോഡ്

154 പന്തില്‍ 201 റണ്‍സാണ് ഋതുരാജ് നേടിയത്.

Update: 2022-11-28 14:28 GMT


മുംബൈ: മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത ഋതുരാജ് സിങിന് ലോക റെക്കോഡ്. വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടറിലാണ് ഋതുരാജിന്റെ റെക്കോഡ് നേട്ടം. മഹാരാഷ്ട്രാ താരമായ ഋതുരാജ് ഉത്തര്‍പ്രദേശിനെതിരേയാണ് ഏഴ് സിക്‌സര്‍ പറത്തിയത്. വൈറ്റ് ബോള്‍ ഫോര്‍മേറ്റിലാണ് നേട്ടം. 49ാമത്തെ ഓവറിലാണ് റെക്കോഡ് നേട്ടം. ഒരു നോ ബോളടക്കമാണ് ഏഴ് ബോളുകള്‍.ഈ ഓവറില്‍ 43 റണ്‍സാണ് താരം നേടിയത്. ഡബിള്‍ സെഞ്ചുറിയും താരം ഇന്ന് നേടി. 154 പന്തില്‍ 201 റണ്‍സാണ് ഋതുരാജ് നേടിയത്. 16 സിക്‌സറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്ന് പിറന്നത്.






Tags:    

Similar News