വിരാട് കോഹ് ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി, ആശങ്കയിലായി ആരാധകര്‍

Update: 2026-01-30 07:12 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് വിരാട് കോഹ് ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായതോടെ ആശങ്കയിലായി ആരാധകര്‍. 27.4 കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന പ്രൊഫൈല്‍ ഇന്ന് പുലര്‍ച്ചെ പൂര്‍ണ്ണമായും അപ്രത്യക്ഷമായതിനെ പിന്നാലെ ദശലക്ഷക്കണക്കിന് ആരാധകര്‍ ആശയക്കുഴപ്പത്തിലായി.

കോഹ് ലിയുടെ അക്കൗണ്ട് തിരഞ്ഞവര്‍ക്ക് 'ഈ പേജ് ലഭ്യമല്ല' എന്ന സന്ദേശമായിരുന്നു ലഭിച്ചത്. താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ അദ്ദേഹം സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് വിരാട് കോഹ് ലി 12 കോടി രൂപയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഏഷ്യന്‍ താരവും കോഹ് ലിയാണ്. ലോകത്ത് ഇന്‍സറ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ 14-ാം സ്ഥാനത്താണ് കോഹ് ലി.