ആര്‍സിബിയുമായുള്ള വാണിജ്യ കരാര്‍ പുതുക്കാന്‍ വിരാട് കോഹ് ലി വിസമ്മതിച്ചതായി റിപോര്‍ട്ട്; വിരമിക്കല്‍ സൂചനയോ?
ബെംഗളൂരു: വിരാട് കോഹ് ലി ഐപിഎലില്‍ നിന്നും വിരമിക്കുന്നതായി റിപോര്‍ട്ട്. 2026 ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാര്‍ പുതുക്കാന്‍ വിരാട് കോഹ് ലി വിസമ്മതിച്ചതിനു പിന്നാലെയാണ് താരം ഐപിഎല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായത്.
എന്നാല്‍ ദേശീയ മാധ്യമങ്ങളടക്കം പങ്കിട്ട റിപോര്‍ട്ടുകളില്‍ ഇതുവരെ വിരാട് കോഹ്ലിയോ ആര്‍സിബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ് ലി ആര്‍സിബിക്കൊപ്പം കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്ലി. 267 മത്സരങ്ങളില്‍ നിന്ന് 39 റണ്‍സ് ബാറ്റിങ് ആവറേജില്‍ 8661 റണ്‍സ് താരം നേടിയിട്ടുണ്ട്. എട്ട് സെഞ്ചുറിയും 63 അര്‍ധ സെഞ്ച്വറിയും താരം നേടി.