വിജയ് ഹസാരെ ട്രോഫി; കേരളത്തിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു; സര്‍വ്വീസസ് സെമിയില്‍

കേരളത്തെ ഏഴ് വിക്കറ്റിനാണ് സര്‍വ്വീസസ് തകര്‍ത്തത്.

Update: 2021-12-22 11:32 GMT


ജെയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനവുമായി മുന്നേറിയ കേരളത്തിന്റെ കുതിപ്പിന് സര്‍വ്വീസസ് ബ്ലോക്കിട്ടു. ക്വാര്‍ട്ടറില്‍ കേരളത്തെ ഏഴ് വിക്കറ്റിനാണ് സര്‍വ്വീസസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.4 ഓവറില്‍ 175 റണ്‍സിന് പുറത്തായിരുന്നു.ബാറ്റിങ് തകര്‍ന്ന കേരളം ആദ്യമേ തോല്‍വി ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ സര്‍വ്വീസസ് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.5 ഓവറില്‍ ലക്ഷ്യം കണ്ടു. നേരത്തെ രോഹന്‍ കുന്നുമ്മല്‍ (85), വിനൂപ് മനോഹരന്‍ (41) എന്നിവര്‍ മാത്രമാണ് കേരളത്തിനായി പിടിച്ചുനിന്നത്.

മറ്റൊരു ക്വാര്‍ട്ടറില്‍ വിദര്‍ഭയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര സെമിയില്‍ കടന്നു.







Tags: