അണ്ടര്‍ 19 ലോകകപ്പിനു ഇന്ന് തുടക്കം; ആദ്യ മല്‍സരത്തില്‍ ഇന്ത്യ യുഎസ്എയ്‌ക്കെതിരേ
ഹൈദരാബാദ്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് പതിനാറാം പതിപ്പ് ഇന്ന് സിംബാബ്വെയിലും നമീബിയയിലുമായി ആരംഭിക്കും. ആറാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഇന്ന് ആദ്യ മല്‍സരത്തില്‍ യുഎസ്എയെ നേരിടും. ആയുഷ് മാത്രെ നയിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജും മുഹമ്മദ് ഇനാനും ഇടം നേടിയിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ 2 മലയാളികള്‍ ഉള്‍പ്പെടുന്നത്. യുഎസ്എയ്ക്കു പുറമേ ബംഗ്ലദേശ്, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍കൂടിയുള്ള ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
16 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചുള്ള ഗ്രൂപ്പ് റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും 3 ടീമുകള്‍ വീതം സൂപ്പര്‍ സിക്‌സ് റൗണ്ടിലെത്തും. 12 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ നടക്കുന്നത്. സൂപ്പര്‍ സിക്‌സ് റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകള്‍ സെമിയിലേക്ക് മുന്നേറും.
ഗ്രൂപ്പ് എ: ഇന്ത്യ, ന്യൂസിലന്‍ഡ്, യുഎസ്എ, ബംഗ്ലാദേശ്
ഗ്രൂപ്പ് ബി: പാകിസ്താന്‍, ഇംഗ്ലണ്ട്, സിംബാബ്വെ, സ്‌കോട്ട്ലന്‍ഡ്
ഗ്രൂപ്പ് സി: ഓസ്ട്രേലിയ, ശ്രീലങ്ക, അയര്‍ലന്‍ഡ്, ജപ്പാന്‍
ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ടാന്‍സാനിയ, അഫ്ഗാനിസ്ഥാന്‍
അണ്ടര്‍ 19 ലോകകപ്പില്‍ ഇതുവരെ അഞ്ച് കിരീടങ്ങള്‍ നേടിയ ഇന്ത്യയാണ് ഏറ്റവും വിജയകരമായ ടീം. നാല് തവണ ട്രോഫി നേടിയ ഓസ്ട്രേലിയയും രണ്ട് തവണ നേടിയ പാകിസ്താനുമാണ് തൊട്ടുപിന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ ഓരോ തവണ വീതം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. 2024 ലെ പതിപ്പില്‍ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.അണ്ടര്‍ 19 ലോകകപ്പ് ആദ്യമായാണ് സിംബാബ്വെയിലും നമീബിയയിലുമായി നടക്കുന്നത്. അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യന്‍ അണ്ടര്‍ 19 സ്‌ക്വാഡ്
ആയുഷ് മാത്രെ (ക്യാപ്റ്റന്‍), അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഡി.ദീപേഷ്, മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്, അഭിഗ്യാന്‍ കുണ്ടു, കിഷന്‍ കുമാര്‍ സിംഗ്, വിഹാന്‍ മല്‍ഹോത്ര, ഉധവ് മോഹന്‍, ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍, ഹര്‍വന്‍ഷ് സിംഗ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.
