തിലക് വര്‍മ്മയ്ക്ക് പരിക്ക്; ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ താരം തിലക് വര്‍മ കളിച്ചേക്കില്ലെന്ന് റിപോര്‍ട്ട്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫി മല്‍സരത്തിനിടെയുണ്ടായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കേറ്റതു മൂലം ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഡോക്റ്റര്‍മാരുമായി തിലക് ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകിനെ സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു.
ഡോക്റ്റര്‍മാര്‍ തിലകിന് ശസ്ത്രക്രിയയ്ക്ക് വിധേയനാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ടീമില്‍ തിരിച്ചെത്താന്‍ ദീര്‍ഘ നാളുകള്‍ വേണ്ടി വന്നേക്കും. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ട്വന്റി-20 ലോകകപ്പും അടുത്തു വരുന്നതിനാല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായേക്കും താരത്തിന്റെ പരിക്ക്. ജനുവരി 11നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ഏകദിന മല്‍സരം ആരംഭിക്കുന്നത്.