ഇന്ത്യയ്ക്ക് ആശ്വാസം; സന്നാഹ മല്‍സരത്തില്‍ വരവറിയിച്ച് മുഹമ്മദ് ഷമി

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഷമി ഇന്ത്യയ്ക്കായി ബൗള്‍ ചെയ്തത്.

Update: 2022-10-17 12:53 GMT




ബ്രിസ്ബണ്‍: ട്വന്റി-20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മല്‍സരത്തില്‍ വരവറിയിച്ചു. അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റ് നേടി ഇന്ത്യയ്ക്ക് ജയമൊരുക്കുകയായിരുന്നു. പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്ന ഷമിയ്ക്ക് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ അവസാന ഓവര്‍ നല്‍കുകയായിരുന്നു. ജയിക്കാന്‍ ഓസിസിന് 11 റണ്‍സായിരുന്നു ഈ ഓവറില്‍ വേണ്ടത്. ഓസിസിന്റെ നിര്‍ണ്ണായക മൂന്ന് വിക്കറ്റാണ് ഷമി നേടി ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പ്രതിസന്ധിയായ ഡെത്ത് ഓവറിന് ഏറെ കുറെ ആശ്വാസമായി. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഷമി ഇന്ത്യയ്ക്കായി ബൗള്‍ ചെയ്തത്.




Tags: