ട്വന്റി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; വേദി യുഎഇ

യുഎയില്‍ നടക്കുന്ന ഐപിഎല്ലിന്റെ ശേഷിച്ച മല്‍സരങ്ങള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ 15നാണ്.

Update: 2021-06-25 18:39 GMT

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി.കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ടൂര്‍ണ്ണമെന്റ് മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 17നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 14നാണ്. യുഎയില്‍ നടക്കുന്ന ഐപിഎല്ലിന്റെ ശേഷിച്ച മല്‍സരങ്ങള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ 15നാണ്. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുക. ആദ്യ റൗണ്ടില്‍ 12 മല്‍സരങ്ങളാണുള്ളത്. ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലാന്റ്, നെതര്‍ലാന്റ്, സ്‌കോട്ട്‌ലാന്റ്, നമീബിയ, ഒമാന്‍, പപ്പുആ ന്യൂ ഗനിയാ എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പിലായി കളിക്കും.രണ്ട് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. സൂപ്പര്‍ 12ല്‍ ടോപ് എട്ട് റാങ്കുകാരാണുള്ളത്. സൂപ്പര്‍ 12ല്‍ 30 മല്‍സരങ്ങളാണുള്ളത്. ഒക്ടോബര്‍ 24മുതലാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ ആരംഭിക്കുക. യുഎഇ, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലായാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ അരങ്ങേറുക.




Tags:    

Similar News