പാകിസ്താന്‍ അപരാജിതര്‍; സ്‌കോട്ടിഷ് നിരയും വീണു; ജയം 72 റണ്‍സിന്

ബാബര്‍ അസം (66), ശുഹൈബ് മാലിക്ക് (54*), ഹഫീസ് (31) എന്നിവരാണ് ഇന്ന് പാകിസ്താനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചവര്‍

Update: 2021-11-07 18:29 GMT

ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ അപരാജിതരായ പാകിസ്താന്‍.ഗ്രൂപ്പ് രണ്ടില്‍ നടന്ന അവസാന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെ 72 റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. കളിച്ച അഞ്ച് മല്‍സരങ്ങളിലും വിജയിച്ച് പാകിസ്താന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി.190 എന്ന വിജയലക്ഷ്യത്തിലേക്ക് കുതിച്ച സ്‌കോട്ടിഷ് നിരയെ 117 റണ്‍സിന് പിടിച്ചുകെട്ടിയാണ് പാക് പട അഞ്ചാം ജയവും വരുതിയിലാക്കിയത്. ഈ ലോകകപ്പില്‍ പരാജയമറിയാത്ത ഏക ടീമും പാകിസ്താനാണ്. പാകിസ്താനായി ഷഹദാബ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, ഹസ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിശ്ചിത ഓവറില്‍ സ്‌കോട്ട്‌ലന്റ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 117 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെറിങ്ടണ്‍ ആണ് സ്‌കോട്ട്‌ലന്റിന്റെ ടോപ് സ്‌കോറര്‍.


നേരത്തെ ടോസ് ലഭിച്ച പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി.ബാബര്‍ അസം (66), ശുഹൈബ് മാലിക്ക് (54*), ഹഫീസ് (31) എന്നിവരാണ് ഇന്ന് പാകിസ്താനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചവര്‍. സെമിയില്‍ ഓസ്‌ട്രേലിയയാണ് പാകിസ്താന്റെ എതിരാളി. രണ്ടാം സെമിയില്‍ ന്യൂസിലന്റ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.




Tags:    

Similar News