ലോകകപ്പ്; ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയര്‍ലന്റ്; ഡിഎല്‍എസ് മെത്തേഡ് തിരിച്ചടിയായി

മോയിന്‍ അലിയും (24*), ലിവിങ്‌സറ്റണും (1*) ക്രീസില്‍ നില്‍ക്കെയാണ് ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയത്.

Update: 2022-10-26 17:25 GMT


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ അയര്‍ലന്റിന് അട്ടിമറി ജയം. ഇംഗ്ലണ്ടിനെതിരേ അഞ്ച് റണ്‍സിന്റെ ജയമാണ് അയര്‍ലന്റ് നേടിയത്. മഴയെ തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് 19.2 ഓവറില്‍ 157 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. 15ാം ഓവറിലാണ് മഴ വില്ലനായി എത്തിയത്. തുടര്‍ന്നാണ് ഡിഎല്‍എസ് നിയമപ്രകാരം അയര്‍ലന്റിനെ വിജയി ആയി പ്രഖ്യാപിച്ചത്.15ാം ഓവറില്‍ നിയമപ്രകാരം ഇംഗ്ലണ്ട്് 110 റണ്‍സ് നേടിയിരുന്നുവെങ്കില്‍ അവരെ വിജയി ആയി പ്രഖ്യാപിക്കുമായിരുന്നു. മോയിന്‍ അലിയും (24*), ലിവിങ്‌സറ്റണും (1*) ക്രീസില്‍ നില്‍ക്കെയാണ് ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയത്.




Tags: