ലോകകപ്പ് സെമി; പകരം വീട്ടാന്‍ കിവികള്‍ ഇംഗ്ലിഷ് കരുത്തിനെതിരേ

ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ടീം തോറ്റിരുന്നു.

Update: 2021-11-10 08:48 GMT


അബുദാബി: ട്വന്റി-20 ലോകകപ്പ് ആദ്യ സെമി ഇന്ന് അബുദാബിയില്‍. ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്റുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. അബുദാബിയില്‍ രാത്രി 7.30നാണ് മല്‍സരം. 2019ലെ ഏകദിന ലോകകപ്പ് കിരീടം ന്യൂസിലന്റ് കൈയ്യെത്തും ദൂരത്ത് കൈവിട്ടത് ഇംഗ്ലണ്ടിനോടാണ്. മല്‍സരം സമനിലയിലാവുകയും പിന്നീട് സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ജയിക്കുകയും ആയിരുന്നു. അവസാന ഓവറില്‍ വിവാദ അമ്പയറുടെ തീരുമാനവും കിവികള്‍ക്ക് തിരിച്ചടി ആയിരുന്നു. ഇംഗ്ലണ്ടിനോട് പകരം ലോകകിരീടം ന്യൂസിലന്റിന് എന്നും കിട്ടാക്കനിയാണ്. ഈ ദുഷ്‌പ്പേര് മാറ്റാനാണ് ടീം ഇന്ന് അബുദാബിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലിഷ് പട മികച്ച ഫോമിലാണ് . അവരെ പിടിച്ചുകെട്ടുക പ്രയാസമാണ്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ടീം തോറ്റിരുന്നു. ഇത് അവര്‍ക്ക് തിരിച്ചടിയാണ്. ഇരുടീമും അവസാന മല്‍സരത്തിലെ ടീമിനെ തന്നെ കളത്തിലിറക്കും.




Tags: