ചാംപ്യന്മാരുടെ ലോകകപ്പ് സ്ക്വാഡില്‍ ബ്രെത്ത്വൈറ്റ് പുറത്ത്; രാംപോള്‍ ടീമില്‍
42കാരനായ ക്രിസ് ഗെയ്ലിനെ നിലനിര്‍ത്തിയിട്ടുണ്ട്.
കിങ്സ്റ്റണ്‍: നിലവിലെ ജേതാക്കളായ വെസ്റ്റ്ഇന്‍ഡീസും അടുത്തമാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ബ്രെത്ത്വൈറ്റിനെ പുറത്തിരുത്തി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രാംപോളിനെ ടീമിലേക്ക് പരിഗണിച്ചാണ് 15 അംഗ ടീമിനെ പ്രഖാപിച്ചത്. പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക. സുനില്‍ നരെയ്നിനെയും പുറത്താക്കി. ഷെല്‍ഡോന്‍ കോട്രാല്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്, ഡാരന്‍ ബ്രാവോ എന്നിവര്‍ റിസര്‍വ് താരങ്ങളാണ്. 42കാരനായ ക്രിസ് ഗെയ്ലിനെ നിലനിര്‍ത്തിയിട്ടുണ്ട്.
ടീം: കീറോണ്‍ പൊള്ളാര്‍ഡ്, നിക്കോളസ് പൂരാന്, ഫാബിയന്‍ അലന്, ഡ്വെയ്ന്‍ ബ്രാവോ, റോഷ്ടന്‍ ചേസ്, ആന്‍േ്രഡ ഫഌര്‍, ക്രിസ് ഗെയ്ല്, ഷിറോന് ഹെറ്റ്മെയര്‍, എവിന്‍ ലെവിസ്, ഒബെസ് മക്കോയ്, രവി രാംപോള്‍, ആന്‍േ്രഡ റസല്‍, ലിന്‍ഡല്‍ സിമ്മന്‍സ്, ഒഷ്യെന് തോമസ്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.