ട്വന്റി-20 ലോകകപ്പ്; ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക

49 പന്തില്‍ 80 റണ്‍സ് നേടിയ അസലങ്കയാണ് ലങ്കയുടെ വിജയശില്‍പ്പി.

Update: 2021-10-24 15:20 GMT

ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രവചിച്ച ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ശ്രീലങ്ക. അഞ്ച് വിക്കറ്റിനാണ് ലങ്കയുടെ ജയം. 172 റണ്‍സ് പിന്‍തുടര്‍ന്ന ശ്രീലങ്ക 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 പന്തില്‍ 80 റണ്‍സ് നേടിയ അസലങ്കയാണ് ലങ്കയുടെ വിജയശില്‍പ്പി. അസലങ്കയ്ക്ക് കൂട്ടായി രാജപക്‌സെയുടെ (53) ഇന്നിങ്‌സും തുണയായി.


നാസും, ഷാഖിബുല്‍ ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മുഹമ്മദ് നെയിം (62), മുശ്ഫിഖര്‍ (57*) എന്നിവരാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നല്‍കിയത്. എന്നാല്‍ അസലങ്കയുടെയും രാജപക്‌സെയുടെയും ഇന്നിങ്‌സുകള്‍ ബംഗ്ലാദേശിന് തിരിച്ചടിയാവുകയായിരുന്നു.




Tags: