ടി20 യില്‍ ഇനി പെണ്‍പൂരം

Update: 2018-11-10 10:49 GMT

ഗയാന: ഐസിസി വനിതാ ടി20 ലോകചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമായി. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന മത്സരത്തില്‍ 10 ടീമുകളാണ്് മത്സരരംഗത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലായിരുന്നു് ഉദ്ഘാടന മത്സരം. മറ്റൊരു മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെ നേരിട്ടു. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

സ്മൃതി മന്ദാന, ഏകദിന നായിക മിതാലി രാജ് ഉള്‍പ്പടെയുള്ള വലിയ താരനിരയുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. കന്നി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ 2009ലും 2010ലും സെമിഫൈനലിലെത്തിയിരുന്നു.ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മൂന്ന് തവണ കിരീടമുയര്‍ത്തിയ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവയാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍.

2009ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു കിരീട ജേതാക്കള്‍. പിന്നീട് മൂന്ന് തവണ അടുപ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി. 2010, 2012, 2014 വര്‍ഷങ്ങളിലായിരുന്നു അവരുടെ വിജയം. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റിന്റീസായിരുന്നു ജേതാക്കള്‍.




Tags:    

Similar News