സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം ജയം

നേരത്തെ ബേസില്‍ തമ്പി കേരളത്തിനായി മൂന്ന് വിക്കറ്റ് നേടി.

Update: 2021-11-08 08:47 GMT


ഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് എട്ട് വിക്കറ്റ് ജയം. അസമിനെതിരേയാണ് കേരളത്തിന്റെ ജയം. 20 ഓവറില്‍ 121 റണ്‍സ് നേടിയ അസമിനെതിരേ മറുപടി ബാറ്റിങില്‍ രണ്ട് ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു. രോഹന്‍ കുന്നുമ്മേല്‍ (56)ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 21 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇന്ന് തിളങ്ങാനായില്ല. നേരത്തെ ബേസില്‍ തമ്പി കേരളത്തിനായി മൂന്ന് വിക്കറ്റ് നേടി.




Tags: