'ദി ഹണ്ട്രഡില്‍' പാക് താരം അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ്; സോഷ്യല്‍ മീഡിയയില്‍ കാവ്യ മാരനെതിരെ ആരാധകരോഷം
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റിന്റെ താരലേലത്തില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്ത് ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ലീഡ്‌സ്. ട്വന്റി-20 ലീഗുകളില്‍ പാകിസ്താന്‍ താരങ്ങളെ ടീമിലെടുക്കുന്നതില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തുടരുന്ന അലിഖിത വിലക്ക് ലംഘിച്ചാണ് കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് അബ്രാറിനെ ടീമിലെത്തിച്ചത്. അബ്രാറിനെ ടീമിലെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കാവ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.