ഋഷഭ് പന്തിന് സെഞ്ചുറി; ഇന്ത്യ 198ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 111 റണ്‍സ്

ആതിഥേയര്‍ക്ക് മുന്നില്‍ 212 റണ്‍സിന്റെ ലക്ഷ്യമാണ് മുന്നോട്ട് വച്ചത്.

Update: 2022-01-13 17:29 GMT


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 111 റണ്‍സ് വേണം. ഇന്ന് കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്.


നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 198ന് അവസാനിച്ചിരുന്നു. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ സന്ദര്‍ശകര്‍ ആതിഥേയര്‍ക്ക് മുന്നില്‍ 212 റണ്‍സിന്റെ ലക്ഷ്യമാണ് മുന്നോട്ട് വച്ചത്.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരേ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഋഷഭ് ഇന്ന് നേടി.




Tags: