ഐപിഎല്‍ വനിതാ താരലേലം; മന്ഥാനയ്ക്ക് 3.4 കോടി, ആഷ്‌ലിക്ക് 3.2 കോടി

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഷബനിം ഇസ്മായിലിനെ ഒരു കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി.

Update: 2023-02-13 14:09 GMT


മുംബൈ: വനിതാ ഐപിഎല്ലിന്റെ താരലേലം മുംബൈയില്‍ പുരോഗമിക്കുന്നു.ഇതിനോടകം 30ലേറെ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥായെ 3.4കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ലേലത്തിലെ ഏറ്റവും വിലകൂടിയ താരം മന്ഥാനയാണ്. ഓസ്‌ട്രേലിയുടെ ആഷ്‌ലി ഗാര്‍ഡനറെ 3.2 കോടിക്ക് ഗുജറാത്ത് ഗെയ്ന്റസ് വാങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. 1.8 കോടിക്കാണ് കൗര്‍ മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ പേസര്‍ ദീപ്തി ശര്‍മ്മയെ യുപി വാരിയേഴ്‌സ് 2.6കോടിക്ക് ടീമിലെത്തിച്ചു. രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഷബനിം ഇസ്മായിലിനെ ഒരു കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി.ഇന്ത്യയുടെ ജെമീമാ റൊഡ്രിഗസിനെ മുംബൈ നോട്ടമിട്ടെങ്കിലും 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപിലെത്തിച്ചു. ഡല്‍ഹി ടീമിലെത്തിച്ച മറ്റൊരു താരം ഷഫാലി വര്‍മ്മയാണ്. 20കാരിയായ താരത്തെ രണ്ട് കോടിക്കാണ് ക്യാപിറ്റല്‍സ് വാങ്ങിയത്.

പൂജാ വസ്ത്രകാറിനെ 1.90 കോടിക്കും വിക്കറ്റ് കീപ്പര്‍ യാസ്തികാ ഭാട്ടിയയെ 1.5 കോടിക്കും മുംബൈ സ്വന്തമാക്കി. ഇന്ത്യാ അണ്ടര്‍ 20 താരവും സീനിയര്‍ ടീം അംഗവുമായ റിച്ചാ ഘോഷനെ റോയല്‍ ചാലഞ്ചേഴ്‌സ് 1.9 കോടിക്ക് ടീമിലെത്തിച്ചു. രേണുകാ സിങ് ഠാക്കൂര്‍, എല്ലിസ് പെറി, സോഫി ഡിവൈന്‍ എന്നിവരും ആര്‍സിബി സ്‌ക്വാഡിലുണ്ട്.






Tags:    

Similar News