ഏഷ്യാ കപ്പ്; അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് ശ്രീലങ്ക

ഗുര്‍ബാസ് (45 പന്തില്‍ 84), സദ്രാന്‍ (40) എന്നിവരുടെ മികവിലാണ് അഫ്ഗാന്‍ 175 റണ്‍സ് നേടിയത്.

Update: 2022-09-03 17:57 GMT

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക. ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാന്‍ അവസാനം വരെ വിട്ടുകൊടുക്കാതെ പിടിച്ചുനിന്നിരുന്നു. എന്നാല്‍ ലങ്ക അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത് വിജയം വരിച്ചു. നിസന്‍ക (35), കുസാല്‍ മെന്‍ഡിസ് (36), ഗുണതിലക (33), രജപക്‌സെ (31) എന്നിവരാണ് ലങ്കയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചവര്‍. രജപക്‌സെ (31). ഹസരന്‍ങ്കാ (16) എന്നിവര്‍ അവസാന ഓവറുകളില്‍ നിലയുറപ്പിച്ചാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്.

നേരത്തെ ഗുര്‍ബാസ് (45 പന്തില്‍ 84), സദ്രാന്‍ (40) എന്നിവരുടെ മികവിലാണ് അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയത്.


Tags:    

Similar News