രോഹിത്തും കോഹ് ലിയും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ട്വന്റി-20യില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കി
അഹമ്മദാബാദ്: അന്താരാഷ്ട്ര ട്വന്റി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ട്വന്റി-20യില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ തന്നെ സഞ്ജു നാഴികക്കല്ല് പിന്നിട്ടു. 44 ഇന്നിംഗ്സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ട്വന്റി-20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ് ലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.