വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; രണ്ടക്കം കടന്നില്ല, മികച്ച തുടക്കവുമായി പഞ്ചാബ് കിങ്‌സ്

Update: 2026-04-03 16:49 GMT

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായുള്ള തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തി സഞ്ജു സഞ്ജു. ചെപ്പോക്കില്‍ പഞ്ചാബ് കിങ്സിനെതിരായ മല്‍സരത്തില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സേവ്യര്‍ ബാര്‍ട്ട്ലെറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ചെന്നൈ മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടുണ്ട്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിട്ടുണ്ട്. ആയുഷ് മാത്രേയാണ് ടോപ് സ്‌കോറര്‍. താരം 73 റണ്‍സ് നേടി. ശിവം ഡുബേ (45), ഗെയ്ക്ക് വാദ് (28), സര്‍ഫറാസ് ഖാന്‍(12 പന്തില്‍ 32 റണ്‍സ്) എന്നിവരും മികച്ച ബാറ്റിങ് കാഴ്ച വച്ചു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5.3 ഓവറില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്. പ്രഭിസിംറാന്‍ (24) , കോണോലി(0) എന്നിവരാണ് ക്രീസില്‍.11 പന്തില്‍ 39 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.




Tags: