ട്വന്റി-20 ലോകകപ്പ് സെമി; വീണ്ടും സ്റ്റാറായി സഞ്ജു സാംസണ്‍; ഇംഗ്ലണ്ടിനു മുന്നില്‍ 254 റണ്‍സ് ലക്ഷ്യം
മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസണ്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 253 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെസ്റ്റ്ഇന്‍ഡീസിനെതിരേ കളിച്ച അതേ ഫോം തുടരുകയായിരുന്നു. താരം 42 പന്തില്‍ 89 റണ്‍സെടുത്തു.
ഏഴ് സിക്‌സും എട്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് ശര്‍മ്മയ്ക്ക് (9)തിളങ്ങാനായില്ല. 25പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായ ശിവം ഡുബേയും ഇന്ന് തിളങ്ങി. ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനം നടത്തി. ഇഷാന്‍ 18 പന്തില്‍ 39 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡെയും (12 പന്തില്‍ 27) തിലക് വര്‍മ്മയും (ഏഴ് പന്തില്‍ 21)മികച്ച ബാറ്റിങ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (11) ഇന്ന് തിളങ്ങാനായില്ല.ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ്, റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. ആര്‍ച്ചര്‍ ഒരു വിക്കറ്റാണ് നേടിയത്.