ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

Update: 2026-04-14 14:59 GMT

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തിന്റെ 13ാം വാര്‍ഷികദിനത്തില്‍ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം. മാര്‍ച്ചിലെ ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരത്തിനാണ് സഞ്ജു അര്‍ഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിനൊപ്പം, വിവിധ ഫോര്‍മാറ്റുകളിലുടനീളമുള്ള സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മെലി കെര്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

ട്വന്റി 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു സാംസണ്‍. നിര്‍ണായകഘട്ടത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് ആയിരുന്നു ഇന്ത്യന്‍ ടീമിനെ രക്ഷിച്ചത്. സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

Tags: